സ്ത്രീകൾ തെറി പറഞ്ഞതാണോ തെറ്റ്?

Special News on Hit 967 - Un pódcast de Special News on Hit 96.7

Categorías:

  ഏതാണ്ട് 50 ദശലക്ഷം വീഡിയോ ക്രിയേറ്റർമാരുണ്ട് യു ട്യൂബിന്,ഇന്ത്യയിൽ മാത്രം 265 ദശലക്ഷം ആക്റ്റീവ് യൂസർമാരുണ്ട്.  പ്രതിദിനം ഒരു കോടി മണിക്കൂറിന്റെ വീഡിയോ ഉള്ളടക്കം ലോകം കാണുന്നുണ്ട്. ആ ഉള്ളടക്കം പലവിധത്തിലുണ്ട്,ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് അൽഗോരിതം അടിസ്ഥാനമാക്കി കാണാൻ പ്രേരിപ്പിക്കുന്നുമുണ്ട്.  ഒരു പൂന്തോട്ടത്തിലെ പൂക്കളെല്ലാം സുഗന്ധമുള്ളതാകില്ല എന്നതുപോലെ നാറ്റപ്പൂച്ചെടികൾ ഇവിടെ ഈ യു ട്യൂബ് പൂന്തോട്ടത്തിലുമുണ്ട്. അതുമണത്താലും ഇക്കിളിപ്പെടുന്ന സബ്സ്ക്രൈബേഴ്‌സുമുണ്ട്.അവരെ തൃപ്തിപ്പെടുത്താൻ, അത്തരത്തിൽപ്പെട്ടവരെ കൂടുതൽ ഫോളോ ചെയ്യിക്കാൻ ഈ ഇക്കിളിവീരന്മാർ എന്തും പറയും.  അതു സൈബർ ബുള്ളിയിങ് നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്, എന്നാൽ നമ്മളിപ്പോഴും സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ശിശുക്കളാണ്. അതുകൊണ്ടാണ് കരിഓയിലും കരണക്കുറ്റിക്കടിയും ശിക്ഷയായി മാറുന്നത്. യു ട്യൂബിൽ അപ്ലോഡ് ചെയ്ത ആദ്യത്തെ വീഡിയോയുടെ പേരെന്തായിരുന്നുവെന്നോ,''me at the zoo, ഞാനൊരു മൃഗശാലയിൽ''എന്തൊരു യാദൃശ്ചികത അല്ലേ?  സ്‌പെഷ്യൽ ന്യൂസ്  സ്ത്രീകൾ തെറി പറഞ്ഞതാണോ തെറ്റ്?See omnystudio.com/listener for privacy information.