ജനത്തിനോട് പോകാൻ പറ

Special News on Hit 967 - Un pódcast de Special News on Hit 96.7

Categorías:

ജനാധിപത്യത്തിന്റെ ഏറ്റവും നല്ല നിർവചനം പറഞ്ഞത് ആരെന്നറിയാമോ?എബ്രഹാം ലിങ്കൺ, പ്ലേറ്റോ ഇവരുടെ പേരുകളാണോ മനസ്സിൽ.എന്നാൽ ഒരു പേരു വിട്ടു. ശിഖണ്ടിപ്പിള്ള.അദ്ദേഹമാണ് എക്കാലത്തും പ്രസക്തമായ നിർവചനം നൽകിയത്. ആരാണ് ശിഖണ്ടിപ്പിള്ള?പഞ്ചവടിപ്പാലത്തിൽ നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രം. എന്താണ് ആ നിർവചനം?'കേടില്ലാത്തതിനെ കേടു വരുത്തുന്നതാണ് ജനാധിപത്യം'ഇനി ഏതുകാലത്തും ജനാധിപത്യം മുറുകെ പിടിക്കുന്നവരുടെ സൂപ്പർ ഹീറോ ആരെന്നറിയോ?മണ്ഡോദരി.അതും പഞ്ചവടിപ്പാലത്തിലെ കഥാപാത്രം, അഭിനയിച്ചത് ശ്രീവിദ്യ.അതിൽ നമ്മൾ പൊതുജനത്തെ പ്രതിനിധീകരിക്കുന്ന ഒരു കഥാപാത്രമുണ്ട്..ആരെന്നല്ലേ? സ്‌പെഷ്യൽ ന്യൂസ്  ജനത്തിനോട് പോകാൻ പറ See omnystudio.com/listener for privacy information.