ഈ മതിലുകള്‍ ലോകം മുഴുവന്‍ ചുറ്റി പോകുന്നു!!

Special News on Hit 967 - Un pódcast de Special News on Hit 96.7

Categorías:

സ്‌പെഷ്യൽ ന്യൂസ്  ഈ മതിലുകള്‍ ലോകം മുഴുവന്‍ ചുറ്റി പോകുന്നു!! ബഷീര്‍, ''കിട്ടിയോ?'' അവള്‍, ''ദൈവമേ! കിട്ടി.'' ബഷീര്‍, ''കമ്പുകളിലെ കെട്ടഴിക്കണം.'' അവള്‍, ''അഴിക്കാം.'' ഒരു നിമിഷത്തിനു ശേഷം അവള്‍ ചേര്‍ത്തു, ''ഞാന്‍ പൂക്കളെല്ലാം നുള്ളിയെടുത്തു വയ്ക്കാന്‍ പോവുകയാ.'' ബഷീര്‍ കൗതുകത്തോടെ, ''എവിടെ? മുടിക്കെട്ടിലോ?'' അവള്‍, ''അല്ല.'' ബഷീര്‍, ''പിന്നെ?'' അവള്‍, ''ഹൃദയത്തിനുള്ളില്‍ - ബ്ലൗസിനുള്ളില്‍.'' ബഷീര്‍ തരളിതനായി, പ്രേമത്തിന്റെ സ്വരത്തില്‍, ''അതിലെന്റെ ചുംബനങ്ങളുണ്ട്.'' അവള്‍, ''ഞാനിതു നട്ട് വെള്ളമൊഴിച്ചിട്ട് വരാം. എപ്പോഴും മതിലിന്റെ മുകളില്‍ നോക്കണം. ഞാന്‍ വരുമ്പം ഒരൊണങ്ങിയ കമ്പ് മതിലിനു മുകളിലേക്കിടും. വരുമോ?'' ബഷീര്‍, ''ഞാനത് നോക്കിയിരിക്കും.'' അവള്‍, ''കണ്ടാല്‍ വരുമോ?'' ബഷീര്‍, ''വരും.''  See omnystudio.com/listener for privacy information.